എസ്.എസ്.എൽ. സി വിജയികളെ ആദരിച്ചു

156
Advertisement

മൂർക്കനാട്:ചിനാലിയ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ ക്ലബ് അംഗങ്ങളെയും വീടുകളിലെത്തി അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് എ.ഐ.മുഹമ്മദ് മുജീബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ സി.വി, ട്രഷറർ മുഹമ്മദ് ഷിഹാബ്,കെ.കെ.ശശികുമാർ, രമേഷ് പി.കെ, രാജീവ് കെ.ജി, സൂരജ് കെ.എസ്, സുവീഷ് വി.എസ്, പ്രജിത്ത് കെ.എസ്,ആകാശ് കെ.കെ എന്നിവർ നേതൃത്വം നൽകി.കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് അനുമോദനം സംഘടിപ്പിച്ചത്.

Advertisement