ഇരിങ്ങാലക്കുടയിലെ സെമിനാരിയിലെ വൈദീകന്റെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും പരിശോധന ഫലം നെഗറ്റീവ്

185

ഇരിങ്ങാലക്കുട :കോവീഡ് സ്ഥിരികരിച്ച ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ സന്ദര്‍ശിച്ച ഇരിങ്ങാലക്കുടയിലെ സെമിനാരിയിലെ വൈദീകന്റെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും പരിശോധന ഫലം നെഗറ്റീവ്. നെഗറ്റീവ് ആയവരിൽ കൗസിലറുടെ മകനും ഉൾപ്പെട്ടിട്ടുണ്ട് .കൗണ്‍സിലറുടെ വീട്ടിൽ നിരീക്ഷണത്തിലുള്ള മൂത്ത മകന്റെയും ഭര്‍ത്താവിന്റെയും പരിശോധാനഫലങ്ങളും നെഗറ്റീവാണ്. കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ കഴിഞ്ഞ മാസം മകനെ സെമിനാരിയില്‍ ചേര്‍ക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.സെമിനാരിയിലെ രണ്ട് വൈദീകരും ഇരുപതോളം വിദ്യാര്‍ത്ഥികളും നീരിക്ഷണത്തിലാണ്.

Advertisement