ഇരിങ്ങാലക്കുട :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹയർസെക്കന്ററി സ്കൗട്ട്, ഗൈഡ് യൂണിറ്റുകളിലെ കുട്ടികൾ നിർമ്മിച്ച 1500 മാസ്ക്കുകൾ സ്കൗട്ട് ജില്ലാ കമ്മീഷണർ എൻ.സി. വാസു മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജുവിന് കൈമാറി.ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ് , കൗൺസിലർ കെ.ഗിരിജ, ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി , സ്കൗട്ട് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ.ഡി. ജയപ്രകാശൻ , ജില്ലാ ട്രഷറർ കെ.വി. സുശീൽ , സ്കൗട്ട് മാസ്റ്റർ ഇ.എസ്. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisement