മഹിളാ കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല

50
Advertisement

ആളൂർ :വില്ലേജ് ഓഫീസിന്റെ മുൻപിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവർദ്ധനവിനെതിരെയും മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം ചെയ്തു. നീതു മണികണ്ഠന്റെ അധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആളൂർ മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം ബ്ലോക്ക്‌ ഭാരവാഹികളായ കൊച്ചുത്രേസ്യ, മിനിജോൺസൻ, വിജയലക്ഷ്മി, മോളി ജോസ്,ലത രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement