എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് വാട്ടര്‍ ടാങ്ക് പണിയാന്‍ അനുമതി

59
Advertisement

ഇരിങ്ങാക്കുട : ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുംകര പള്ളിവളപ്പിലുള്ള കേരള ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് 50000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്കായി പുതുക്കിപ്പണിയുന്നതിനുവേണ്ടി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30, 00, 000 ( മുപ്പത് ലക്ഷം ) രൂപ അനുവദിച്ചു ഭരണാനുമതിയായി. ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിയില്‍ നിന്നും 5 വാര്‍ഡുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കാണ് പണിയുന്നത്. ഇരിഞ്ഞാലക്കുട പി. എച്ഛ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍വഹണ ചുമതലയെന്നും നിര്‍മ്മാണം എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം. എല്‍. എ അറിയിച്ചു.

Advertisement