ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് കൗൺസില൪ എ.ആർ സഹദേവൻ അന്തരിച്ചു

267
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് കൗൺസില൪ എ.ആർ സഹദേവൻ(56 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സി.പി .എം ലോക്കൽ കമ്മിറ്റി അംഗമാണ് .കരുവന്നൂർ ബാങ്കിലെ മുൻ വൈസ് പ്രസിഡന്റും ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു .നിലവിൽ ഇരിങ്ങാലക്കുട നഗരസഭ നാല്പത്തി ഒന്നാം വാർഡ് കൗൺസില൪ ആണ്.കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു .എറണാകുളം ലിസ്യൂ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.കരുവന്നൂർ ബാങ്ക് ബ്രാഞ്ച് മാനേജർ ശ്രീദേവിയാണ് ഭാര്യ. മക്കൾ ആദർശ്, ആകാശ്. അമ്മ കല്യാണി. സംസ്കാരം ജൂൺ 23 ചൊവ്വ രാവിലെ 11 മണിക്ക്.

Advertisement