കാട്ടൂർ ഗവ: ഹൈസ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി നൽകി

67
Advertisement

കാട്ടൂർ: ഗവ: ഹൈസ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പി.ടി .എ , പൂർവ്വ വിദ്യാർത്ഥി സംഘടന , എൻ.എസ്.എസ്, അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ടി.വി കൾ കൈമാറി . സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു . പി.ടി .എ പ്രസിഡന്റ് അനിൽ കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ്, മുൻ എച്ച്.എം മരിയ ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി സൗമ്യൻ, എൻ.എസ്.എസ് കോഡിനേറ്റർ വിജിത് എന്നിവർ ആശംസകൾ നേർന്നു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ സുജാത ടീച്ചർ സ്വാഗതവും ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ബീന ടീച്ചർ നന്ദിയും പറഞ്ഞു.

Advertisement