മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സമാഹരിച്ചു നൽകി എ.ഐ.വൈ.എഫ് ആളൂർ മേഖലാ കമ്മിറ്റി

92
Advertisement

ആളൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ്‌ ആളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാന കൂപ്പണിലൂടെ സമാഹരിച്ച തുക ഗവ.ചീഫ് വിപ്പ് കെ രാജന് മേഖലാ സെക്രട്ടറി പി.ആർ അരുൺ കൈമാറി. മേഖലാ പ്രസിഡന്റ് അഖിൽ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എം ബി ലത്തീഫ്, ലോക്കൽ സെക്രട്ടറി ടി സി അർജുനൻ AIYF മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, പ്രസിഡന്റ് കൃഷ്ണകുമാർ മേഖലാ കമ്മിറ്റിയഗം ജിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.

Advertisement