മുതിർന്ന സി.പി.എം നേതാവ് ചന്ദ്രൻ കോമ്പാത്ത് അന്തരിച്ചു

223
Advertisement

മുരിയാട്:ദീർഘകാലം മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ,ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ,സി.ഐ .ടി .യു ഏരിയ പ്രസിഡന്റ് ,ബാലസംഘം ജില്ലാ രക്ഷാധികാരി അംഗം എന്നീ നിലകളിലും ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗമായും ,പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്ന പുല്ലൂർ കോമ്പാത്ത് വീട്ടിൽ ചന്ദ്രൻ (76) അന്തരിച്ചു .സംസ്കാരകർമ്മം ജൂൺ 19 വെള്ളി വൈകീട്ട് 4 ന് വീട്ടുവളപ്പിൽ വെച്ച് നടത്തും .ഭാര്യ:ഉഷ .മക്കൾ :വിപിൻ ,സുബിൻ .മരുമക്കൾ :ശാരിക ,ഡാരി .സി .പി .എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ,ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ,ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ ,പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു.