Wednesday, July 15, 2026
30.7 C
Irinjālakuda

ഒളിഞ്ഞിരിക്കുന്നവരെ തുരത്താൻ ഓസോണൈസർ

ഇരിങ്ങാലക്കുട :അപകടകരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്- 19 വൈറസിനെതിരെ ശക്തമായ അണു നശീകരണ സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങ്. സമ്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം വലിയ തോതിൽ കുറയ്ക്കുന്നതിനായി ഓസോണൈസർ എന്ന അണു നശീകരണ സംവിധാനമാണ് കോളേജ് മുന്നോട്ടുവയ്ക്കുന്നത്. കോറോണ ഡിസ്ച്ചാർജ് മുഖേന അന്തരീക്ഷത്തിലുള്ള ഓക്സിജനെ വിഘടിപ്പിച്ച് ഓസോൺ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ഓസോണൈസറിൻ്റെ പ്രവർത്തന തത്ത്വം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണു നശീകരണം നടത്താൻ കഴിയാത്തിടങ്ങളിലാണ് ഓസോണൈസർ ഉപകാരപ്രദമാകുന്നത്. ശക്തമായ അണുനാശിനിയായ ഓസോൺ, വാതക രൂപത്തിലായതിനാൽ എല്ലായിടങ്ങളും പടർന്നെത്തി അണു നശീകരണം നടത്താൻ ഓസോണൈസറിനു സാധിക്കും. വിസ്തൃതമാർന്ന മുറികൾ , വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരകൾ, വാഹനങ്ങളുടെ അകം ഭാഗം എന്നിവ അണുവിമുക്തമാക്കാൻ ഈ സംവിധാനം ഉപയോഗിക്കാം. ഓസോൺ ഉൽപാദനം നടക്കുന്ന വേളയിൽ ഈ ഉപകരണത്തിനടുത്ത് പോവാതിരിക്കാനും സമയബന്ധിതമായി അണു നശീകരണം നടത്താനുമായി വ്യക്തമായ ടൈമർ സംവിധാനം ഓസോണൈസറിൽ ലഭ്യമാണ്. കോളേജിലെ ഇലക്ട്രോണിക്സ് ആൻസ് കമ്യൂണിക്കേഷൻ വിഭാഗം അദ്ധ്യാപകനായ രാഹുൽ മനോഹറും രണ്ടാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും ചേർന്നാണ് ഇത്തരമൊരു അണു നശീകരണ സംവിധാനം നിർമ്മിച്ചത്. 

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img