മഹാത്മാ അംഗൻവാടിയിലേക്ക് ടി .വി നൽകി

66

ഇരിങ്ങാലക്കുട ബ്ലോക്കിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ തൊട്ടിപ്പാൾ നോർത്ത് 18-ാം വാർഡിലെ 103-ാം നമ്പർ മഹാത്മാ അംഗൻവാടിയിലേക്ക് വാർഡ് മെമ്പർ ഷാജുമോനാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ അംഗൻവാടി ടീച്ചർ സുശീലയ്ക്ക് ടെലിവിഷൻ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. തൊട്ടിപ്പാൾ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകരമാകുന്നതിനാണ് ടെലിവിഷൻ നല്കുന്നത്. പറപ്പൂക്കര സ്കൂളിലെ ടീച്ചർ ലത മുഖ്യാതിഥിയായിരുന്നു.

Advertisement