കാട്ടൂരിൽ അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ്

1410

കാട്ടൂർ പോലീസ് കാറളം പഞ്ചായത്തിൽ നിന്ന് അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.ജൂൺ എട്ടിനാണ് സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പ്രതിയെ അറസ്ററ് ചെയ്തത് .റിമാൻഡ് ചെയ്തതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം ഫലം പൊസറ്റീവായത്.പ്രതിയുമായി അടുത്ത് ഇടപഴകിയ പോലീസുകാർ അടക്കം എല്ലാവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement