എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ടി.വി നൽകി

162
Advertisement

ഇരിങ്ങാലക്കുട :വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എഐഎസ്‌എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി.കൊറോണയുടെ സാഹചര്യത്തിൽ പുതിയ അദ്ധ്യയന വർഷത്തെ പഠനം ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വി വാങ്ങി നൽകുന്ന ക്യാമ്പയിന് എഐഎസ്‌എഫ് തുടക്കം കുറിച്ചിരുന്നു.ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്ക്കൂളിലെ ടെലിവിഷൻ സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് നൽകുവാനുള്ള ടി.വി സ്കൂൾ അധികൃതർക്കു എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റിയഗം വിഷ്ണു ശങ്കർ കൈമാറി. എഐഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ്,സ്കൂൾ മാനേജ്‌മന്റ് പ്രതിനിധികൾ,ജീവനക്കാർ തുടങ്ങിയവർ‌ സന്നിഹിതനായിരുന്നു.

Advertisement