ഓൺലൈൻ പoനത്തിന് കരുതലുമായ് സി.എസ്.എ.

22
Advertisement

ഇരിങ്ങാലക്കുട :കാത്ത്ലിക് സർവീസ് അസോസിയേഷൻ സി.എസ്.എ. 30 വർഷം മുമ്പ് വേദപാഠം ഒരുമിച്ച് പഠിച്ച കത്തീഡ്രൽ ഇടവകയിലെ വിദ്ധ്യാർത്ഥികളുടെ കൂട്ടായ്മ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത പാവപ്പെട്ട സെൻ്റ് മേരിസ് സ്കൂളിലെ 5 വിദ്ധ്യാർത്ഥികൾക്ക് LED TV നൽകി, കത്തീഡ്രൽ വികാരി റവ.ഡോ.ആൻറു ആലപ്പാടൻ ഉൽഘാടനം ചെയ്ത യോഗത്തിൽ സി.എസ്.എ പ്രസിഡൻ്റ് ടെൽസൺകോട്ടോളി അദ്ധ്യക്ഷത വഹിച്ചു. വിദ്ധ്യാർത്ഥികൾക്ക് വേണ്ടി ഹെഡ് മിസ്ട്രസ് മിൻസി ടീച്ചർ ടീവികൾ ഏറ്റ് വാങ്ങി സെക്രട്ടറി രഞ്ചി അക്കരക്കാരൻ ട്രഷറർ ഷാജു പാറേക്കാടൻ സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് തോമസ് കോട്ടോളി ജോഷി ജോണി, ബോണി വർഗ്ഗീസ് ,ലിൻസ ജോർജ് , സ്റ്റെല്ല ജോസ് എന്നിവർ പ്രസംഗിച്ചു.

Advertisement