അവിട്ടത്തൂരിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി ആരംഭിച്ചു

69

ഇരിങ്ങാലക്കുട :സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സി പി എം വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവകൃഷിയുടെ ഉദ്ഘാടനം അവിട്ടത്തൂരിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവഹിച്ചു. അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എ ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ എ ഗോപി ആശംസകളർപ്പിച്ചു. ലോക്കൽ സെക്രട്ടറി പി.ശ്രീരാമൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പ്രേമൻ തെയ്ക്കാട്ട് നന്ദിയും പറഞ്ഞു.

Advertisement