ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

727

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവറായ ഐക്കരക്കുന്ന് കൂടക്കര വീട്ടിൽ ലിബിൻ (39) മരിച്ചു . രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് . ഓട്ടോ മറിഞ്ഞത് എങ്ങനെയാണെന്ന് വ്യക്തമല്ല .ദൃസാക്ഷികൾ ഉണ്ടായിരുന്നില്ല.വേറെ വണ്ടി വന്നു ഓട്ടോയിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന കേടുപാടുകൾ കാണുന്നില്ലെന്ന് പരിസരത്തുള്ളവർ പറഞ്ഞു . കോമ്പാറയിലുള്ള വർക്ക് ഷോപ്പിലേക്ക് ഓട്ടോയും കൊണ്ട് പോകുമ്പോഴാണ് അപകടം സംഭവിച്ചത് .ലിബിൻ ദീർഘനാളായി വിദേശത്തായിരുന്നു പിന്നീട് നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ആഷിക മക്കൾ അക്ഷര, അനശ്വര ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Advertisement