കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി

43
Advertisement

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി ഇരിങ്ങാലക്കുട മണ്ഡലംകമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.കൊറോണയുടെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ദേശവ്യാപകമായി നടന്നു വരുന്ന ധർണ്ണയുടെ ഭാഗമായി ബഹുജൻ സമാജ് പാർട്ടി ഇരിങ്ങാലക്കുട മണ്ഡലംകമ്മിറ്റി ഇരിഞ്ഞാലക്കുട ഹെഡ് പോസ്റ്റ്‌ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ നിഖിൽചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ പി.കെ നാരായാണൻ ജില്ലാകമ്മിറ്റിയഗം ടി കെ തങ്കമണി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽ നടവരമ്പ് തുടങ്ങിയവർ സംസാരിച്ചു.

Advertisement