വിദേശത്തേക്ക് മരുന്നുകൾ ഡി.എച്ച്.എൽ വഴി അയക്കാൻ സൗകര്യം ഒരുക്കി ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ

209
Advertisement

ഇരിങ്ങാലക്കുട : ലോക്ക് ഡൗൺ സാഹചര്യത്തിൽ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്ന വിദേശത്തുള്ളവർക്ക് DHL വഴി മരുന്നെത്തിക്കാൻ സൗകര്യമൊരുക്കി ഇരിങ്ങാലക്കുടയിലെ ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ കൊറിയർ സർവീസ്. മരുന്നുകൾ ഓഫീസിലേക്ക് എത്തിക്കാൻ സാധിക്കാത്തവരുടെ വീട്ടിൽ വന്ന് വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.മരുന്നുകൾ അയക്കുന്നതിന് ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ,മരുന്നിൻറെ ബില്ല് ,അയക്കുന്ന ആളുടെ രണ്ട് ഐ .ഡി പ്രൂഫ്(ആധാർ / ഇലെക്ഷൻ ഐ.ഡി / പാൻ കാർഡ്)കോപ്പി എന്നിവ വേണ്ടതാണ്.ഇരിങ്ങാലക്കുട ഠാണാവിൽ ഫെഡറൽ ബാങ്കിന് എതിർ വശത്തുള്ള പൂതംകുളം കെട്ടിടത്തിലാണ് വിൻ വിൻ അസ്സോസ്സിയേറ്റ്സ് എന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .കാലത്ത് 9:30 മുതൽ വൈകീട്ട് 6 വരെയാണ് പ്രവർത്തനസമയം.വിളിക്കേണ്ട നമ്പർ :9605811347 ,8086299295

Advertisement