കാട്ടൂര്‍ ഗവ.ആശുപത്രിയിലേക്ക് കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ സഹായഹസ്തം

34

കാട്ടൂര്‍ : കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ഗവ.ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്കിറ്റുകളും, വാഷബിള്‍ മാസ്‌ക്കുകളും, ഹാന്റ് സാനിറ്റൈസറുകളും ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എം.ഡി ഇഗ്‌നേഷ്യസും, കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രേംജോ പാലത്തിങ്കലും ചേര്‍ന്ന് കാട്ടൂര്‍ ഗവ.ആശുപത്രി സൂപ്രണ്ട് ഡോ. പി.എ ഷാജിക്കും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രെഡ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ദീന്‍ വലിയകത്ത് എന്നിവര്‍ക്ക് കൈമാറി. ജി.എസ്.ടി കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില, കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി.കെ അജിതന്‍,ട്രഷറര്‍ രമേഷ് മേനോന്‍, മറ്റ് ലയണ്‍സ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Advertisement