ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

202
Advertisement

ഇരിങ്ങാലക്കുട:ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പീഢനാരോപണത്തിന് വിധേയനായ പ്രശസ്ത സംവിധായകൻ കമലിനെതിരെ പീഡന കേസ്സ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാപ്രാണം സെൻ്ററിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു .2019 ൽ യുവനടിയെ പീഢനം നടത്തി എന്നു പറഞ്ഞാണ് കേസ്സ് .ഇടതു പക്ഷ നേതാക്കൾ പ്രതിയാക്കുന്ന പീഢന കേസ്സുകളിൽ പാർട്ടി അന്വേഷണം നടത്തുകയാണ് പതിവ് .യുവനടി പരാതി കൊടുത്തിട്ടും കേരള സർക്കാർ കേസ്സെടുക്കുന്നില്ല .ഇത് സംസ്കാരിക കേരളത്തിന് അപമാനമാണ് എന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ശ്രീ ഷാജൂ ട്ടൻ (നിയോജക മണ്ഡലം സെക്രട്ടറി ) പറഞ്ഞു .സന്തോഷ് കാര്യാടൻ (മുൻസിപ്പൽ വൈസ് പ്രസി ) ,ശ്രീജേഷ് ശ്രീധരൻ ,പ്രഭാകരൻ ,ഷാജു എന്നീ വർ പങ്കെടുത്തൂ

Advertisement