യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ശുചീകരിച്ചു

101
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ ഒ. പി കെട്ടിടം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ വെളയത്ത്, ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, നിയോജകമണ്ഡലം മണ്ഡലം വൈസ് പ്രസിഡണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി ചാർലി, മണ്ഡലം പ്രസിഡണ്ട്മാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, മുൻസിപ്പൽ കൗൺസിലർമാരായ എം.ആർ ഷാജു, കുര്യൻ ജോസഫ്, വി. സി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.