സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു

49
Advertisement

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു.കണ്ണൂർ ജില്ലയിൽ 4 പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നു വന്നവരാണ് രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് 27 പേർക്ക് പരിശോധനാഫലം നെഗറ്റീവായി കാസർകോട് 24 എറണാകുളം മലപ്പുറം കണ്ണൂർ 1 വീതവുമാണ് പരിശോധനാഫലം നെഗറ്റീവായത് ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്തെ രോഗം സ്ഥിരീകരിച്ചത് ഇതിൽ 147 പേർ ഇപ്പോൾ ചികിത്സയിലുണ്ട് 88855 പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട് ഇതിൽ വീടുകളിൽ 88332 പേരാണ് ആശുപത്രികളിൽ 532 പേരാണുള്ളത്. ഇന്നു മാത്രം 108 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ഇതുവരെ 17400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് അതിൽ 16459 എണ്ണം രോഗബാധ ഇല്ല എന്ന് ഉറപ്പാക്കി.

Advertisement