ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി കിച്ചണിൽ മാസ്കും ഗ്ലൗസും വിതരണം ചെയ്ത് ബി.ജെ.പി

78
Advertisement

ഇരിങ്ങാലക്കുട: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ മാസ്കും ഗ്ലൗസും വിതരണം ചെയ്തു.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിക്കുകയും ബോധവൽക്കണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് മാസ്ക് ധരിപ്പിക്കുകയും ആവശ്യമുള്ള മാസ്കുകളും ഗ്ലൗസ്സുകളും വിതരണം നടത്തുകയും ചെയ്തു.ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽ പെട്ടെന്നും ബി.ജെ.പി ഹെൽപ്പ് ഡസ്കിന്റെ നേതൃത്വത്തിൽ എന്ത് സഹായവും എത്തിച്ചു നൽകാൻ തയ്യാറാണെന്നും ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അറിയിച്ചു.നിയോജകമണ്ഡലം ഹെൽപ്പ് ഡസ്ക് കോ ഓഡിനേറ്റർ ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഇൻ ചാർജ്ജ് വൈസ് പ്രസിഡണ്ട് സുനിൽ തളിയ പറമ്പിൽ, വിജീഷ് വി വി എന്നിവർ സന്നിഹിതരായിരുന്നു .