കാറളം :കാറളം പഞ്ചായത്ത് രണ്ടാം വാർഡ് ലക്ഷം വീട് കോളനി പ്രദേശത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്തർ അനധികൃത വാറ്റ് കണ്ടെത്തി. കാറളം പഞ്ചായത്ത് ലക്ഷം വീട് കോളനി ചങ്ങരംകണ്ടത്ത് ബാബുവിന്റെ വീട്ടിലാണ് വാറ്റ് നടന്നിരുന്നത്. ഹെൽത്ത് ഇസ്പെക്ടർ ഉമേഷ്. കെ .എം , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരയ എൻ.ആർ രതീഷ്, കെ .സി സന്തോഷ്, ജെ.പി.എച്.എൻ മാരായ രോഷിധ ,നവ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കാട്ടൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Latest posts
© Irinjalakuda.com | All rights reserved