സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി

75
Advertisement

സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. 7 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതം കൊല്ലം തൃശൂര്‍ കണ്ണൂര്‍ ഓരോ ആള്‍ വിധവും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്വീകരിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂര്‍ എന്നീ ജില്ലകളിലെ രണ്ടുപേര്‍ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തിലുള്ള വരുടെ എണ്ണം 163129 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം16247പേര്‍ ആശുപത്രികളില്‍658പേര്‍ ഇന്നു മാത്രം150പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 7485 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് 6381എണ്ണം രോഗബാധ ഇല്ല എന്ന് ഉറപ്പായി. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് വാങ്ങാന്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ആശുപത്രികളിലാണ് കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ ഉള്ളത് 163 കണ്ണൂരില്‍ 108 മലപ്പുറത്ത് 102 പേര്‍വീതം .

Advertisement