കോവിഡ് – 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

208
Advertisement

കോവിഡ് – 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനു വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സജ്ജമാണ് 155243,155300 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാകും. രജിസ്‌ട്രേഷനായി 9400 198 198 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ സംവിധാനവും ഉണ്ട്.സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. ഓരോ ദിവസങ്ങളിലെയും രജിസ്ട്രേഷന്‍ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുക.

Advertisement