അഗതികൾക്ക് സഹായമേകി കെ.എസ്.എസ്.പി.യു

82
Advertisement

ഇരിങ്ങാലക്കുട :കൊറോണ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ള ഗേൾസ് സ്കൂളിലെ അഗതിമന്ദിരത്തിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റ് പായ,തലയിണ ,ബെഡ് ഷീറ്റ് എന്നിവ നൽകി .മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിൻറെ മുൻപിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു സാധനങ്ങൾ ഏറ്റു വാങ്ങി .വാർഡ് കൗൺസിലർമാരായ പി .വി ശിവകുമാർ ,കുര്യൻ ജോസഫ് ,കെ.എസ്.എസ്.പി.യു ഭാരവാഹികളായ എം .ടി വർഗീസ് ,കെ .പി സുദർശൻ ,എം ,ആർ വിനോദ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു .

Advertisement