സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

60
Advertisement

സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിവിധ ജില്ലകളിൽ നിന്നായി 4 പേർക്ക് രോഗം ഭേദമായി .ഇന്ന് വരെ സംസ്ഥാനത്ത് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 165 ആയി. 134370 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് . 620 പേരാണ് ആശുപത്രികളിൽ ഉള്ളത്. ഇന്ന് മാത്രം 148 പേരാണ് ആശുപത്രികളിൽ ചികിൽസ തേടിയത്.6067 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 5276 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.നിലവിലെ സാഹചര്യത്തിൽ സംസ്ഥാന എൻട്രൻസ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചു .നിരീക്ഷണം ശക്തമാക്കുമെന്നും സാമൂഹ്യവ്യാപനം തടയാൻ റാപിഡ് ടെസ്റ്റ് നടത്താൻ തീരുമാനമായെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.