പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു

132
Advertisement

പുല്ലൂര്‍ : ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയുടെ നിര്‍മ്മാണ പരിശീലനവും നിര്‍മ്മാണവുമാണ് ബാങ്കില്‍ ആരംഭിച്ചിട്ടുള്ളത്. ചിലവ് കുറഞ്ഞ രീതിയില്‍ സാനിറ്റൈ സറും, ഹാന്‍ഡ് വാഷും നിര്‍മ്മിച്ച് വിതരണം നടത്തുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിനെത്തുടര്‍ന്ന് പുല്ലൂരില്‍ സാനിറ്റൈസര്‍ ക്യൂസ്‌കുകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നിര്‍മ്മാണവും പരിശീലന പരിപാടിയും പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് പോള്‍ പരിശീലനത്തിനും നിര്‍മ്മാണത്തിനും നേതൃത്വം നല്‍കി. ബാങ്ക് സെക്രട്ടറി സപ്ന സി.എസ് സ്വാഗതവും ഭരണസമിതി അംഗം രാജേഷ് പി വി നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ കൃഷ്ണന്‍.എം.കെ, തോമസ് കാട്ടൂക്കാരന്‍,രവി ഇടിക്കപറമ്പില്‍, രാധാ സുബ്രന്‍, ഷീല ജയരാജ്, സുജാത, അനൂപ് പായമ്മല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement