മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ബ്രേക്ക് ദി ചെയിന്‍

48
Advertisement

മതിലകം :ആരോഗ്യ വകുപ്പിന്റെ കൊറോണാ നിര്‍മ്മാര്‍ജന പദ്ധതിയായ ബ്രേക്ക് ദി ചെയിന്‍ യജ്ഞത്തിന് മതിലകം സെന്റ് ജോസഫ്‌സില്‍ രണ്ടാം ദിവസം എംഎല്‍എ. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ നേതൃത്വം വഹിച്ചു. പ്രധാനാധ്യാപകന്‍ വി.കെ മുജീബ്‌റഹ്മാന്‍ പി.ടി.എ പ്രസിഡണ്ട് ഇ.സി ജീവാനന്ദന്‍ വൈസ് പ്രസിഡണ്ട് അനില്‍ കിള്ളിക്കുളങ്ങര, മാതൃസംഗമം പ്രസിഡണ്ട് റഹിയാനത്ത് അന്‍സാരി, പി.ടി.എ, കെ എ, മാതൃസംഗമം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളില്‍ പരീക്ഷ എഴുതുന്ന 481 വിദ്യാര്‍ത്ഥികളും പരീക്ഷ ചുമതലയുള്ള വരും കൈ കഴുകി മാത്രം ഹാളില്‍ പ്രവേശിക്കുകയും തിരിച്ച് വരികയും ചെയ്യുന്ന ബൃഹത് പരിപാടിയാണ് പിടിഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

Advertisement