‘കൈ കഴുകി ഓഫീസിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

89
Advertisement

ഇരിങ്ങാലക്കുട :കേരള എൻ .ജി .ഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ന്റെ ഭാഗമായി കൈ കഴുകി ഓഫീസിലേക്ക് പരിപാടി സംഘടിപ്പിച്ചു .എൻ .ജി .ഒ ഏരിയ പ്രസിഡന്റ് കെ .എൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇരിങ്ങാലക്കുട എം .എൽ .എ കെ .യു അരുണൻ മാഷ് ഉദ്‌ഘാടനം നിർവഹിച്ചു .എൻ .ജി .ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി .ബി ഹരിലാൽ ,മുകുന്ദപുരം തഹസിൽദാർ മധുസൂദനൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഏരിയ സെക്രട്ടറി കെ .പി അനീഷ് സ്വാഗതവും ഏരിയ ട്രഷറർ എം .ജെ ജസ്റ്റിൻ നന്ദിയും പറഞ്ഞു .

Advertisement