ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു

160
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.എഡിറ്റര്‍ മോണ്‍. ജോസ് മഞ്ഞളി, അസോസിയേറ്റ് എഡിറ്റര്‍മാരായ റവ. ഫാ. വില്‍സന്‍ ഈരത്തറ, റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍, റവ. ഫാ. ജിജോ വാകപറമ്പില്‍ എന്നിവരും ഡയറക്ടറി ഏറ്റുവാങ്ങിയ രൂപതയിലെ സീനിയര്‍ വൈദികന്‍ റവ. ഡോ. ഫ്രാന്‍സിസ് ചിറയത്ത്, ജൂനിയര്‍ വൈദികന്‍ റവ. ഫാ. ജെയിന്‍ കടവില്‍ എന്നിവരും സമീപത്ത്. ഇരിങ്ങാലക്കുട രൂപതയിലെ നിലവിലുള്ള 275 വൈദികരുടെ വിശദ വിവരങ്ങളും മണ്‍മറഞ്ഞു പോയ വൈദികരുടെ വിവരണങ്ങളും അടങ്ങിയ ഡയറക്ടറിയാണ് വൈദിക സമ്മേളനത്തില്‍ പ്രകാശനം നടത്തിയത്.