ജോണ്‍സണ്‍ എടത്തിരുത്തിക്കാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം

192
Advertisement

ഇരിങ്ങാലക്കുട : ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്റെ മാപ്രാണപുരാണം, ദേശസ്‌നേഹിയുടെ സൈനികജീവിതം എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ മിലിറ്ററി സര്‍വീസിലും കേരള പോലീസ് സര്‍വീസിലും ജോലി ചെയ്ത ഒരാള്‍ എഴുതിയ പ്രാദേശിക ചരിത്രഗ്രന്ഥം എന്ന നിലയിലാണ് മാപ്രാണപുരാണത്തിന് അംഗീകാരം ലഭിച്ചത്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ പുസ്തകമായ ദേശസ്‌നേഹിയുടെ സൈനിക ജീവിതം അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറിയാണ്. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടക്കടുത്തുള്ള മാപ്രാണം സ്വദേശിയായ അദ്ദേഹത്തിന്റെ രണ്ടു ചരിത്ര നോവലുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുകയാണ്.

Advertisement