കൊറോണ വൈറസ്: ഇരിങ്ങാലക്കുടയില്‍ 27 പേര്‍ നിരീക്ഷണത്തില്‍

538

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയി വന്ന 27 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു .ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലാണ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 18 പേരും ഇറ്റലിയില്‍ നിന്ന് വന്ന 3 പേരും ആസ്ത്രേലിയയില്‍ നിന്ന് വന്ന 2 പേരും യു കെ, സിംഗപൂര്‍, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഓരോരുത്തരുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഐസുലേഷന്‍ വാര്‍ഡിലും നീരിക്ഷണത്തില്‍ രോഗികളുണ്ട്. ഇവര്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ളവര്‍ അല്ലെന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മിനിമോള്‍ പറഞ്ഞു.ആളുകള്‍ കൂടുന്നിടത്ത് പോകുന്നത് ഒഴിവാവാക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു

Advertisement