‘അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്ത്രീ ശക്തി ഉണരണം.’ഡോ.ശ്രീലതാവര്‍മ്മ

56
Advertisement

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍യൂണിറ്റും വനിതസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി വനിതാദിന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുടയിലെ കലാസാഹിത്യരംഗത്തെ മികച്ച വനിതകളെ പരിചയപ്പെടുത്തിയ ആദരപൂര്‍വ്വം എന്ന സെക്ഷനും, ‘അന്ധവിശ്വാസവും അനാചാരങ്ങളും സ്ത്രീകളുടെ മേലുള്ള ചൂഷണങ്ങളും’ എന്ന വിഷയത്തില്‍ രേണുരാമനാഥന്‍ നയിച്ച തുറന്ന ചര്‍ച്ചയും നടന്നു.പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം കവയിത്രി റെജില ഷെറിന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
ഡോ. ശ്രീലത വര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിമിറ്റോറിയത്തില്‍ ജോലി നോക്കി ഉപജീവനം നയിക്കുന്ന സുബീന റഹ്മാനെ നാരീരത്‌ന ഉപഹാരസമര്‍പ്പണത്തിലൂടെ ആദരിച്ചു. പ്രതിസന്ധികളില്‍ തളരാതെ ഗൃഹഭരണം ഏറ്റെടുത്ത് നടത്തിയ സഹായഹസ്തങ്ങള്‍ അനിവാര്യമായവര്‍ക്കുള്ള അടുക്കപാത്രങ്ങളുടെ വിതരണം ടൗണ്‍ സെക്രട്ടറി ഷെറിന്‍ അഹമ്മദ് നിര്‍വ്വഹിച്ചു. പ്രബന്ധമത്സരവിജയികള്‍ക്കുള്ള സമ്മാനം ടൗണ്‍പ്രസിഡന്റ് കെ.ജി സുബ്രഹ്മണ്യന്‍ വിതരണം ചെയ്തു. മുന്‍ എം.പി.സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി. സി.റോസ് ആന്റോ വനിതാദിന സന്ദേശവും കൈമാറി. ഗാനോല്‍സവം പരിപാടി കവയത്രി രാധിക സനോജ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിവിധകലാപരിപാടികള്‍ അരങ്ങേറി. അശ്വതി ,രതി കല്ലട,ഷീബ ജയചന്ദ്രന്‍, സിമിത ലിനീഷ്, ഉമ മുല്ലപ്പിള്ളി എന്നിവര്‍ സംസാരിച്ചു
ശ്രീല വി.വി സ്വാഗതവും ദീപ ആന്റണി നന്ദിയും രേഖപ്പെടുത്തി.

Advertisement