ഡി.വൈ.എഫ്.ഐ രണ്ടായിരം ദാഹജല പന്തൽ ഒരുക്കും

52
Advertisement

ഇരിങ്ങാലക്കുട :കനത്ത ചൂടിനെ അതിജീവിക്കാൻ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ടായിരം കേന്ദ്രങ്ങളിൽ ‘കൊടും വേനലിൽ കുടിനീരുമായ് സ്നേഹമൊരു കുമ്പിൾ’ എന്ന സന്ദേശം ഉയർത്തി ദാഹജല പന്തൽ സ്ഥാപിക്കും. ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, കെ.കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Advertisement