വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

41
Advertisement

വെള്ളാങ്കല്ലൂർ: ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ വികസന സെമിനാർ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി .കെ ഉണ്ണികൃഷ്ണൻ വികസന രേഖ അവതരിപ്പിച്ചു .ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി .ജി ശങ്കരനാരായണൻ ,പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധൻ ,പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് ,പ്രസന്ന അനിൽകുമാർ ,ഉചിത സുരേഷ് ,വി .എ നാദിർ ,ജോസ് മൂഞ്ഞേലി എന്നിവർ ആശംസകൾ അർപ്പിച്ചു .ചടങ്ങിൽ വെച്ച് ജില്ലയിൽ ഒന്നാമതായി സ്വരാജ് ട്രോഫി കരസ്ഥമാക്കിയ പൂമംഗലം പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം അർപ്പിച്ചു .വത്സല ബാബു സ്വാഗതവും ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു