ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ

948
Advertisement

കാറളം :കാറളം പുതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ ആണ് ഭാര്യ മഞ്ജുഷയെയും(39) മകൾ കൃഷ്ണപ്രിയയെയും(13) വെട്ടി പരിക്കേല്പിച്ചത് .ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ആക്രമണത്തെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ ഫയർ ഫോഴ്സ് എത്തിയാണ് കരക്കെത്തിച്ചത് .കാട്ടൂർ പോലീസിന്റെ കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണൻ .കുടുംബ വഴക്കാണ് കാരണമെന്ന് പറയുന്നു .

Advertisement