പുല്ലൂർ ഹോസ്പിറ്റലിൽ ഡെന്റൽ ഡിപ്പാർട്ട് മെന്റിന്റെയും ഓഡിയോളജി, സ്പീച് തെറാപ്പി ,ലാമിനാർ ഫ്ളോ സാങ്കേതിക സൗകാര്യത്തോടു കൂടിയ ഓപ്പറേഷൻ തിയേറ്ററിന്റെയും ഉദ്ഘാടനം

209

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഡെന്റൽ ഡിപ്പാർട്ട്മെന്റിന്റെയും (ദന്തചികിത്സ വിഭാഗം) ഓഡിയോളജി, സ്പീച് തെറാപ്പി വിഭാഗത്തിന്റെയും ആധുനിക രീതിയിൽ നവീകരിക്കുന്ന ലാമിനാർ ഫ്ളോ സാങ്കേതിക സൗകാര്യത്തോടുകൂടിയ ഓപ്പറേഷൻ തിയേറ്ററിന്റെയും സംയുക്ത ഉദ്ഘാടനം ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുരിയാട് പഞ്ചായത്തു പ്രസിഡന്റ് സരിത സുരേഷ് നിർവഹിക്കുന്നു. ഓഡിയോളജി, സ്പീച് തെറാപ്പി വിഭാഗത്തിൽ കേൾവി പരിശോധന, സ്പീച് തെറാപ്പി, വോയ്സ് തെറാപ്പി, ശ്രവണ സഹായികൾ എന്നിവ ഒരുക്കിയിരിക്കുന്നു. ദന്തചികിത്സ വിഭാഗത്തിൽ നിലവിലുള്ള എല്ലാ സ്പെഷ്യലിറ്റി സേവനങ്ങളായ കുട്ടികളുടെ ദന്ത പരിചരണം , മോണരോഗചികിത്സ, റൂട്ട് കനാൽചികിത്സ, തുടങ്ങിയ എല്ലാ സ്പെഷ്യലിറ്റി ഡോക്ടർസിന്റെ സേവനങ്ങളോടൊപ്പം, മാക്സിലോ ഫേഷ്യൽ സർജന്റെ സേവനവും ലഭ്യമാക്കിയിരിക്കുന്നു.

Advertisement