ട്രേഡ് ലൈസന്‍സ് നല്‍കി

88

ഇരിങ്ങാലക്കുട : നഗരസഭ 2020-2021 കാലയളവില്‍ ട്രേഡ് ലൈസന്‍സ് അക്ഷയകേന്ദ്രങ്ങവഴിയും സ്വന്തം നിലക്കും നല്‍കുന്നതിനുള്ള സംവിധാനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് ലൈസന്‍സ് നല്‍കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എബിന്‍ മാത്യുവിന് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി നിര്‍വ്വഹിച്ചു. 2020-2021 കാലയളവില്‍ ട്രേഡ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായും, നഗരസഭ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്ന് നേരിട്ടും 2020 ഏപ്രില്‍ മാസം തന്നെ ഫീല്‍ഡ് വെരിഫിക്കേഷന് ശേഷം വിതരണം ചെയ്യുന്നതാണെന്നും, 100% സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക എന്നുള്ളത് നഗരസഭയുടെ ലക്ഷ്യമാണെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Advertisement