സാമ്രാജ്യത്വ വിരുദ്ധ സംഗമം

38
Advertisement

ഇരിങ്ങാലക്കുട: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പരിപാടികളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു. നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ റാലിയും സാമ്രാജ്യത്വ വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.എ.മനോജ് കുമാര്‍, ആര്‍.എല്‍.ശ്രീലാല്‍, കെ.എ.ഗോപി, സി.വൈ. ബെന്നി, ഐ.വി. സജിത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement