വിഭൂതി തിരുനാള്‍

151

ഇരിങ്ങാലക്കുട: വലിയ നോമ്പിന് ആരംഭം കുറിച്ചുകൊണ്ട് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാള്‍ദിന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, സഹവികാരിമാരായ ഫാ. റീസ് വടാശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍, സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നോമ്പെടുക്കുന്ന വിശ്വാസികള്‍ക്കു ചരടില്‍ കോര്‍ത്ത കുരിശ് വെഞ്ചിരിച്ചു നല്‍കി. നിത്യാരാധനകേന്ദ്രത്തില്‍ നടന്ന വിഭൂതിദിന തിരുകള്‍മങ്ങള്‍ക്കു വൈസ് റെക്ടര്‍ ഫാ. ജിജി കുന്നേല്‍, ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കത്തീഡ്രല്‍ ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ച് നടത്തുന്ന ബൈബിള്‍ പാരായണത്തിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ദിവസവും വൈകീട്ട് അഞ്ചിനും ഏഴിനും നടക്കുന്ന ദിവ്യബലിക്കു മുമ്പും ശേഷവും ബൈബിള്‍ പാരായണം ഉണ്ടായിരിക്കും. ഈസ്റ്റര്‍ ദിനം വരെ ബൈബിള്‍ പാരായണം തുടരും.

Advertisement