ലൈബ്രറി കൗണ്‍സിലിന്റെ മേഖല ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

42
Advertisement

ഇരിങ്ങാലക്കുട: ജില്ലാ ലൈബ്രറി കൗണ്‍സില്‍ മേഖല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബുക്ക് ബൈന്റിങ്ങ് പരിശീലനത്തിന്റെ ഇരിങ്ങാലക്കുട മേഖല പരിശീലനം മഹാത്മലൈബ്രറിയില്‍ ലൈബ്രറികൗണ്‍സില്‍ സംസ്ഥാന കമിറ്റി അംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എന്‍.ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.എന്‍.കൃഷ്ണന്‍കുട്ടി സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും പി.എ. ഷോജന്‍ നന്ദിയും പറഞ്ഞു. ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം താലൂക്കുകളി ലെലൈബ്രറേറിയന്മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ബിജു ഫ്രാന്‍സീസ്, ആനി ജോസ്, മേരി ജയന്തി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നു. പരിശീലനം ചൊവ്വാഴ്ച സമാപിക്കും.

Advertisement