റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകള്‍ക്ക് കലാലയത്തില്‍ ആദരം നല്‍കി

37
Advertisement

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത സെന്റ് ജോസഫ്സിലെ എന്‍സിസി കേഡറ്റുകളെ കലാലയം ആദരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഏഞ്ചല്‍ റീറ്റ, സര്‍ജന്റ് രമ്യ ദാസ് എന്നിവരെയാണ് ആദരിച്ചത്. 7 കേരള ബറ്റാലിയന്റെ കമാന്റിംഗ് ഓഫീസര്‍ കേണല്‍ ജോസഫ് ആന്റണി, ഇരിങ്ങാലക്കുട സി. ഐ ആയിരുന്ന പി ആര്‍ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇവര്‍ക്കായി പ്രിന്‍സിപ്പല്‍ പ്രഖ്യാപിക്കുന്ന പുരസ്‌കാരം NCC- JOSEPHITE FELLOW ഇവര്‍ക്ക് നല്‍കി.