ദാഹജലസംഭരണികൾ സ്ഥാപിച്ചു

84
Advertisement

കരുവന്നൂർ :ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ ദാഹജലസംഭരണികൾ സ്ഥാപിക്കുന്ന വേഴാമ്പൽ പദ്ധതിയുടെ ഭാഗമായി കരുവന്നൂർ മേഖലയിലെ പുത്തൻതോട്, ബംഗ്ലാവ്, മൂർക്കനാട് പ്രദേശങ്ങളിൽ ദാഹജലസംഭരണികൾ സ്ഥാപിച്ചു.പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ സെക്രട്ടറി ടി.എൽ ജോർജ് പുത്തൻതോട് സെൻ്ററിലും ,എക്സിക്യൂട്ടീവ് അംഗം ഒ.എൻ അജിത് കുമാർ ബംഗ്ലാവ് സെൻ്ററിലും, സി.പി.ഐ.(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.എസ് വിശ്വംഭരൻ മൂർക്കനാട് പ്രദേശത്തും വഴിയാത്രകർക്കും ബസ് കാത്തിരിക്കുന്നവർക്കും കുടിവെള്ളം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പി.കെ മനുമോഹൻ, എ.ആർ പീതാബരൻ മാസ്റ്റർ, വിവേക് പ്രഭാകരൻ, കെ.എം മോഹനൻ, സി.സി സുനിൽകുമാർ, അനീഷ് എം.എസ് എന്നിവർ സംസാരിച്ചു.

Advertisement