ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളേജിന്റെ 56 മത് കോളേജ് ഡേ പ്രൗഢഗംഭീരമായി സമാപിച്ചു. വിരമിക്കുന്ന പ്രിൻസിപ്പാൾ ഡോ. സി.ഇസബെല്ലിനും ബോട്ടണി വിഭാഗം മേധാവി ഡോ.മീന തോമസ് ഇരുമ്പനും ഉള്ള ആദരവ് മുഖ്യാകർഷണമായ ചടങ്ങിൽ കോട്ടയം എം.ജി.യൂണിവേർസിറ്റി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് മുഖ്യാഥിതി ആയിരുന്നു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി സുപ്പീരിയർ ജനറൽ മദർ ഉദയ ഫോട്ടോ അനാച്‌ഛാദനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ സി. ബ്ലെസി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, സി.എച്ഛ്.എഫ്. മാനേജർ ഡോ.സി. രഞ്ജന, അഡ്വ. വി.സി. വർഗീസ്, എം.പി.ജാക്സൺ, ഡേവിസ് ഊക്കൻ,ഡോ .റോസ്‌ലിൻ അലക്‌സ് ,ഡോ ആശ തോമസ് ,ഡോ .സി.ഇസബെൽ ,ഡോ മീന തോമസ് ഇരിമ്പൻ ,കുമാരി പാർവ്വതി അരുൾ ജോഷി എന്നിവർ സംസാരിച്ചു .
Advertisement