ഇന്ത്യയുടെ വികസനം കാണാന്‍ ട്രംപ് ഗുജറാത്തിലേയ്ക്കല്ല പോകേണ്ടത് മറിച്ച് കേരളത്തിലേയ്ക്കാണ്: യൂജിന്‍ മോറേലി

112
Advertisement

ഇരിങ്ങാലക്കുട : ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തുമ്പോള്‍ ഗുജറാത്തിന്റെ ദാരിദ്ര കാഴ്ച്ചകള്‍ മറക്കുവാന്‍ മതില്‍ കെട്ടി തിരിക്കുന്ന തിരക്കിലാണ് മോദിയെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു. LDF ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര ബഡ്ജറ്റിനെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ യഥാര്‍ത്ഥ വികസനം കാണിച്ച് പൊങ്ങച്ചക്കാരനാകാണ് ട്രംപിന്റെ മുന്നില്‍ മോദി ശ്രമിക്കുന്നതെങ്കില്‍ കേരളത്തിലേയ്ക്കാണ് അമേരിക്കന്‍ പ്രസിഡണ്ടിനെ കൊണ്ട് വരേണ്ടത്.രാജ്യത്ത് സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ വികസന കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ തകര്‍ക്കുവാനാണ് മോദിയുടെ ശ്രമം.കേന്ദ്രബഡ്ജറ്റ് സംസ്ഥാനത്തെ പൂര്‍ണ്ണമായും അവഗണിച്ചു. കുത്തകള്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ വളക്കൂറുള്ള മണ്ണായി രാജ്യം മാറി.ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.സി.പ്രേമരാജന്‍, പി.മണി, കെ.കെ.ബാബു, ഉദയപ്രകാശ്, കെ.ശ്രീകുമാര്‍ , കെ.പി.ദിവാകരന്‍, പോളി കുറ്റിക്കാടന്‍,രാജു പാലത്തിങ്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement