നഗരസഭ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു

26
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷിക ആഘോഷം എസ് എന്‍ ക്ലബ്ബ് ഹാളില്‍ വെച്ച് സിനി ആര്‍ട്ടിസ്റ്റ് ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദിവ്യ രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.