മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന്

68
Advertisement

പൂമംഗലം:2018-2019 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ ആധാരമാക്കി സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി ത്രിശൂർ ജില്ലയിലെ ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന് ലഭിച്ചു .10 ലക്ഷം രൂപയും ഫലകവും ആണ് സമ്മാനമായി ലഭിക്കുക .മൂന്നാം തവണയാണ് പൂമംഗലം പഞ്ചായത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത് .കാർഷിക മേഖലയിലും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും, മാലിന്യ സംസ്കരണ രംഗത്തും നടത്തിയ മികച്ച പ്രവർത്തനത്തിനാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതെന്ന് ഭരണ നേതൃത്വം അറിയിച്ചു.

Advertisement