മത്സ്യബന്ധന വള്ളത്തിൽ നിന്നും എഞ്ചിൻ മോഷ്ടിച്ചു .

80
Advertisement

കയ്പമംഗലം:പുന്നക്കച്ചാൽ കടപ്പുറത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും എഞ്ചിൻ മോഷണം പോയി .കോഴിപറമ്പിൽ രമേശ് എന്നയാളുടെ അയിരൂർ ആദിദേവ് എന്ന വള്ളത്തിന്റെ എഞ്ചിനാണ് മോഷണം പോയത് .പുലർച്ചെ കടലിൽ പോവാൻ വേണ്ടി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് .ഒന്നര ലക്ഷത്തോളം വിലവരുന്ന എഞ്ചിനാണ് കാണാതായത് .മാസങ്ങൾക്ക് മുൻപ് മറ്റൊരു വള്ളത്തിൽ നിന്നും എഞ്ചിൻ മോഷണം പോയിരുന്നു .കടലോര മോഷണങ്ങൾക്ക് അറുതി വരുത്താൻ പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് മത്സ്യതൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു

Advertisement